Skip to main content

Posts

Showing posts from May, 2011

Poem on Gurupadar by Jagadguru Swami Sathyananda Saraswathi Tiruvadikal

കാവിമുണ്ടില്ല കമണ്ഡലുവില്ലനല്‍-  യോഗദണ്ഡില്ല വിഭൂതിയില്ല  കാണാന്‍ കൊതിച്ചവയൊന്നുമില്ലെന്‍ഗുരു-  സീമയിലെത്താത്തതൊന്നുമില്ല  കാലാനുവാചിയായ കാമാനുരക്തമായ്‌  കാണ്‍മവയൊന്നുമവിടെയില്ല  കാണ്‍മതിനൊക്കെയും കാരണഭൂതമായ്‌  കാണുവതേതൊന്നതൊന്നുമാത്രം  ആദിമധ്യാന്തങ്ങളില്ല, പ്രപഞ്ചത്തെ നീതീകരിക്കുന്നഭേദമില്ല.  നീതി ശാസ്ത്ര ത്തിന്‍നിയമത്തെവെല്ലുന്ന  നീതിയല്ലാതവിടൊന്നുമില്ല  ആ ദിവ്യതേജസ്സിലാദിവ്യ ജോതിസ്സി- ലാമഗ്നമാകാത്തതൊന്നുമില്ല.  രചന:ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി http://www.youtube.com/watch?v=bVlWPofZZWU